ലോസാഞ്ചലസിലെ കൊഡാക്ക്‌ തിയേറ്ററില്‍ ഇന്ത്യന്‍ വസന്തം. എ.ആര്‍ റഹ്‌ മാനിലൂടെ ഇന്ത്യന്‍ സംഗീതത്തിനും റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളിക്കും ഓസ്‌കര്‍ വേദിയില്‍ അംഗീകാരം. മുംബൈയിലെ ചേരി നിവാസികളുടെ കഥ പറഞ്ഞ സ്‌ലംഡോഗ്‌ മില്യണയര്‍ , എ.ആര്‍ റഹ്‌മാന്‍ (രണ്ട്‌ ഓസ്‌കാര്‍), റസൂല്‍ പൂക്കുട്ടി എന്നിവരുടേത്‌ ഉള്‍പ്പെടെ എട്ട്‌ അവാര്‍ഡുകളാണ്‌ വാരിക്കൂട്ടിയത്‌. 2009 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ നിറഞ്ഞുനിന്നത്‌ ഇന്ത്യയും സ്‌ലംഡോഗ്‌ മില്യണയര്‍ എന്ന ചിത്രവുമായിരുന്നു